ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന്  ഡോക്ടർമാർ: അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രി വിട്ടു 

MARCH 31, 2026, 9:09 PM

കൊച്ചി: യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രി വിട്ടു. സംവിധായകന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി. 

 എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്നായിരുന്നു കരുതിയത്. പരിശോധനയ്‌ക്കൊടുവിൽ  രക്തസമ്മർദ്ദം സാധാരണനിലയിലായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആശുപത്രിയിൽനിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.  

ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയപ്പോൾ വ്യാജപരാതിയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.

vachakam
vachakam
vachakam

ആശുപത്രിയിൽനിന്ന് എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. 

 ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനിൽ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി ലഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam