മിഷിഗൺ: സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29-ാം മാർത്തോമ്മാ ക്വയർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. സെന്റ് ജോൺസ് മാർത്തോമ പള്ളിയിൽ ആരാധനയെ തുടർന്നു നടന്ന സമ്മേളനത്തിൽ വെച്ച് ക്വയർ ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡന്റ് റവ. സഞ്ചോ പി വർഗീസ് ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്വയർ ഫെസ്റ്റിവലിന്റെ ചിന്താവിഷയം EL-Sela 2026 (psalms 18:2) എന്നതാണ്. ഷിക്കാഗോ, കാനഡ, ഡിട്രോയിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും.
ക്വയർ ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾക്കായ് റവ. സഞ്ചോ പി വർഗീസ് (പ്രസിഡന്റ്), ജോൺ വർഗീസ്ജോജി (ജനറൽ കൺവീനർ), ഷാജി ഈപ്പൻ (പ്രോഗ്രാം), ഇസബെൽ സാം, സിബി ബിനു (റിസപ്ഷൻ), അനിൽ സാം (ഫുഡ്), സോണി മാത്യൂസ്(ഓപ്പറേഷൻസ് & അറേൻജ്മെന്റ്സ്), ഷൈൻ ഈപ്പൻ (മീഡിയ), നിർമ്മൽ മാത്യൂസ് (ഫിനാൻസ്), എബ്രഹാം ഈപ്പൻ(സുവനീർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനം ആരഭിച്ചു.
അലൻ ചെന്നിത്തല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
