ദില്ലി: എഫ്സിആർഎ ബില്ലിൻമേൽ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ദില്ലിയിലേക്ക്. എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടിരുന്നു. ബില്ല് ബുധനാഴ്ചയാണ് ലോക്സഭയിൽ അവതരിപ്പിക്കുക.
ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംകെ രാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവർ ബുധനാഴ്ച എത്തും എന്നറിയിച്ചു.
സർക്കാരിന് പ്രശ്നമുണ്ടാകില്ല, പക്ഷെ പൊതുജനങ്ങൾക്ക് പ്രശ്നമുണ്ടെന്നാണ് ഫാദർ മാത്യു കോയിക്കൽ ചൂണ്ടിക്കാട്ടിയത്.
2 ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിളിച്ചു. ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പു നൽകിയെന്നു ഫാദർ മാത്യു പറഞ്ഞു. ഇത് പ്രശ്നകരമായ ബില്ലാണ്. ജോർജ് കുര്യൻ പറഞ്ഞതിനെ പറ്റി അറിയില്ല. ജോർജ് കുര്യൻ മനസ്സിലാക്കേണ്ടത് ഇത് സഭയുടെ മാത്രം വിഷയമല്ല. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
