അശ്ലീല സന്ദേശം അയച്ചത് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക്  ; ഐ.പി. അഡ്രസ്  യുവാവിനെ കുടുക്കി 

MARCH 31, 2026, 12:03 PM

 തിരുവനന്തപുരം: അശ്ലീല സന്ദേശം വാട്സാപ്പ് വഴി അയച്ചത് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക്.

ഒരു തവണയല്ല, നിരന്തരം  വാട്സാപ് വഴി  അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയയ്കക്കുകയായിരുന്നു. സംഭവത്തിൽ   കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ പുത്തന്‍വീട്ടില്‍ ജഗദീഷിനെ (37) തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകള്‍ക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി കണ്ടെത്തി. 

vachakam
vachakam
vachakam

ഐ.പി. അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam