കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സന്താന സെൽവത്തിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്നാണ് സന്താന സെൽവം മരിച്ചത്.
കുവൈത്ത് എയർവേയ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്.
വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. മൃതദേഹം തമിഴ്നാട്ടിലെ സ്വദേശത്തേക്ക് കൊണ്ടുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
