ദില്ലി: വനിതാ സംവരണത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം.
വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗ്ഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഭാവിയിൽ കേവല ഭൂരിപക്ഷത്തിൽ മണ്ഡല പുനർനിർണ്ണയം നടപ്പാക്കുന്നതിനാണ് സർക്കാർ നോക്കുന്നതെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. ബില്ലിലെ ചർച്ചയിൽ വ്യാഴാഴ്ച പ്രധാനമന്ത്രി സംസാരിക്കും. വെള്ളിയാഴ്ച ലോക്സഭയിലും ശനിയാഴ്ച രാജ്യസഭയിലും പാസ്സാക്കാനാണ് നിലവിലെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
