മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജനല്‍ തകര്‍ന്നുവീണു; രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

JULY 14, 2025, 8:01 PM

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടത്തില്‍ രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ ജനല്‍ തകര്‍ന്നുവീഴുകയായിരുന്നു. ഒന്നാം വര്‍ഷ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥികളായ ബി.ആദിത്യ, പി.ടി നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നഴ്സിങ്ങ് കോളജ് താത്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്ന മെഡിക്കല്‍ കോളജിന്റെ ഓള്‍ഡ് ബ്ലോക്കിലാണ് അപകടം നടന്നത്. കാറ്റില്‍തകര്‍ന്നു വീണ  ഇരുമ്പ് ജനല്‍ പാളി വിദ്യാര്‍ഥികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. 

അതേസമയം സംഭവത്തിന് പിന്നാലെ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജായത് 2013 ലാണ്. അപ്പോള്‍ മുതലുള്ള കെട്ടിടമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam