ഈറോഡ്: ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രഭാത ഭക്ഷണത്തില്‍ ചാണകപ്പൊടി കലര്‍ത്തിയ യുവാവ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. ഈറോഡിലെ സര്‍ക്കാര്‍ സ്‌കൂളിലെ മുന്‍ പാചകക്കാരിയായിരുന്ന അലമ്മാളിന്റെ ഭര്‍ത്താവ് അറുമുഖത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 29 നായിരുന്നു നടുക്കുന്ന സംഭവം നടന്നത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് 10 രൂപ നല്‍കി ഭീഷണിപ്പെടുത്തിയാണ് പ്രതി സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തിയത്. ഇയാള്‍ നല്‍കിയ പണത്തില്‍ നിന്ന് 5 രൂപയ്ക്ക് പലഹാരം വാങ്ങിയ കുട്ടി ബാക്കി 5 രൂപയ്ക്കാണ് കടയില്‍ നിന്ന് ചാണകപ്പൊടി വാങ്ങി സാമ്പാറില്‍ ചേര്‍ത്തത്.
സര്‍ക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തയാറാക്കിയ ഭക്ഷണത്തിലാണ് ചാണകപ്പൊടി കലര്‍ത്തിയത്. എന്നാല്‍ അധ്യാപകരുടെ ജാഗ്രത കാരണം വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. കുട്ടികള്‍ക്ക് വിളമ്പുന്നതിന് മുന്‍പ് അധ്യാപകര്‍ നടത്തുന്ന പതിവ് രുചി പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സാമ്പാറിന് അസാധാരണമായ കയ്പ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ചാണകപ്പൊടി കലര്‍ത്തിയതായി കണ്ടെത്തിയത്. അധ്യാപകര്‍ക്ക് പരിശോധിക്കാന്‍ മാറ്റിവെച്ച സാമ്പാറില്‍ മാത്രമാണ് ഇത് ചേര്‍ത്തതെന്നതിനാലും കൃത്യസമയത്ത് കണ്ടെത്താനായതിനാലും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല.
സംഭവത്തില്‍ സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. വിഷമോ അപകടകരമായ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 123 പ്രകാരമാണ് അറുമുഖത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
