അങ്കമാലി: അങ്കമാലിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അങ്കമാലി ടിബി ജംഗ്ഷന് സമീപം വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കാറിന്റെ ഡിക്കിയിൽ ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (29) ആലപ്പുഴ പുന്നപ്ര ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.
ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
