കൊൽക്കത്ത: മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ (ഏപ്രിൽ 23) പോളിങ് ബൂത്തിലെത്തും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ പൂർണമായും അടച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശത്തെത്തുടർന്നാണ് നടപടി. വോട്ടെടുപ്പ് അവസാനിക്കുന്ന 23ാം തീയതി വൈകിട്ട് ആറ് മണിക്ക് ശേഷമേ ഇനി അതിർത്തികൾ തുറക്കൂ.
ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്ന 152 നിയമസഭാ മണ്ഡലങ്ങളിലും കേരളത്തിലേതിന് സമാനമായ രീതിയിൽ ആവേശകരമായ കൊട്ടിക്കലാശമാണ് ബംഗാളിലും അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പൻ നിരയെ അണിനിരത്തിയാണ് ബിജെപി 152 മണ്ഡലങ്ങളിലും പ്രചാരണം നയിച്ചത്.
മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയും തന്നെയാണ് ടിഎം സിയുടെ കരുത്ത്. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഈ 152 സീറ്റുകൾ അഭിമാനപ്പോരാട്ടമാണ്. അധികാരത്തിലെത്താൻ ഈ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് ഇരുവിഭാഗത്തിനും അത്യന്താപേക്ഷിതമാണ്.
അതേസമയം, 3, 65 ,77171 വോട്ടർമാരാണ് പശ്ചിമബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലുള്ളത്. അഞ്ച് ലക്ഷംപേരെ കൂടി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വോട്ടർമാരുടെ എണ്ണം ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
