ചൈനയിലെ ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഷാങ് യൂക്‌സിയക്കെതിരെ ഗുരുതരമായ അച്ചടക്ക ലംഘനത്തിനും നിയമലംഘനത്തിനും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അതീവ രഹസ്യമായ ആണവായുധ വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തി നല്‍കി എന്ന ആരോപണമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് താഴെ ചൈനീസ് സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയാണ് ഷാങ്.
അതേസമയം സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ വൈസ് ചെയര്‍മാന്‍മാരില്‍ ഒരാളായ ഷാങ്ങിനൊപ്പം കമ്മീഷന്‍ അംഗം ജനറല്‍ ലിയു ഷെന്‍ലിയും അന്വേഷണം നേരിടുന്നുണ്ട്. ഇതോടെ ആറംഗ സൈനിക കമ്മീഷനില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തകാത്തതായി അവശേഷിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശുദ്ധീകരണമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
രഹസ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെ?
അതായത് ചൈനയുടെ ആണവായുധങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ ഷാങ് അമേരിക്കയ്ക്ക് കൈമാറി എന്നതാണ് പ്രധാന ആരോപണം. ചൈനീസ് നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ ഗു ജുനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. ഗു ജുനെതിരെ കഴിഞ്ഞ ആഴ്ചയാണ് അഴിമതിക്കും നിയമലംഘനത്തിനും അന്വേഷണം തുടങ്ങിയത്. ഇയാളുമായുള്ള ബന്ധമാണ് ഷാങ്ങിനെ കുടുക്കിയത്.
പ്രതികരണം
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലി യു പെങ്യു പറഞ്ഞു. ഷീ ജിന്‍പിങ്ങിനെപ്പോലെ തന്നെ ചൈനയിലെ വിപ്ലവ നേതാക്കളുടെ പിന്‍തലമുറക്കാരനാണ് ഷാങ്. ഷീയുടെ പിതാവിനൊപ്പം പണ്ട് ഒന്നിച്ച് പോരാടിയ വ്യക്തിയായിരുന്നു ഷാങ്ങിന്റെ പിതാവും. ഇത്രയും അടുത്ത ബന്ധമുള്ള ഒരാള്‍ക്കെതിരെയുള്ള നടപടി ചൈനീസ് സൈന്യത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
മുന്‍ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷാങ് കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ലി ഷാങ്ഫുവിനെ 2024 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
തായ്‌വാന്‍ വിഷയത്തിലെ ആഘാതം
സൈന്യത്തിലെ ഉന്നത നേതൃത്വത്തില്‍ ഉണ്ടായ ഈ മാറ്റങ്ങള്‍ തായ്‌വാനോടുള്ള ചൈനയുടെ സമീപനത്തെ ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ കരുതുന്നു. നിലവിലെ നേതൃത്വത്തിലെ അനിശ്ചിതത്വം ഹ്രസ്വകാലത്തേക്ക് ചൈനയുടെ സൈനിക കരുത്തിനെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഷീ ജിന്‍പിങ്ങിനോട് കൂടുതല്‍ വിശ്വസ്തതയുള്ള ഒരു നേതൃത്വം ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഷി ജിന്‍പിംഗിന്റെ ഏറ്റവും അടുത്ത അനുയായിയായിരുന്നിട്ടും ഷാങ് യൗക്‌സിയയെ പുറത്താക്കിയത് ചൈനീസ് സൈനിക നേതൃത്വത്തിനുള്ളിലെ കടുത്ത അസ്വസ്ഥതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ നടപടിയോടെ ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ചുരുങ്ങി. നിലവില്‍ ഷി ജിന്‍പിംഗും മറ്റൊരു ഉദ്യോഗസ്ഥനും മാത്രമാണ് ഈ സമിതിയില്‍ അവശേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
