ഭുവനേശ്വര്‍: ഒഡീഷയിലെ കാണ്ഡമാലില്‍ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബലാത്സംഗത്തിന് ശേഷം കൊടുങ്കാട്ടില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കാട്ടിലെ കൊടുതണുപ്പില്‍ ഒരു രാത്രി മുഴുവന്‍ അതിജീവിച്ച പെണ്‍കുട്ടി വൈകാതെ പുറത്തെത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. ബെല്‍ഗാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വീടിന് സമീപത്തെ കനാലിലേക്ക് പോയ സമയത്താണ് ഗ്രാമത്തിലെ തന്നെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാട്ടിനുള്ളിലേക്ക് തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടി എതിര്‍ത്തതോടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രാത്രി മുഴുവന്‍ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകായിരുന്നു. രാത്രി മുഴുവന്‍ കാട്ടിലെ കൊടു തണുപ്പിനെ അതിജീവിച്ച പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെയോടെയാണ് കാടിനു പുറത്തെത്തി. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
