മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

FEBRUARY 3, 2026, 9:02 PM

ലിബിയ: മുൻ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി (53) വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സെയ്ഫ് ഗദ്ദാഫിയുടെ അഭിഭാഷകനും രാഷ്ട്രീയ ഉപദേഷ്ടാവും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്റാനിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് വെടിവയ്പ്പ് നടന്നതെന്ന് റിപ്പോർട്ടുണ്ട്. തോക്കുധാരികൾ വീട്ടിൽ കയറിയാണ്  ആക്രമണം നടത്തിയത് . 

മുഖംമൂടി ധരിച്ച നാല് തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അക്രമികൾ വീടിന്റെ സുരക്ഷാ ക്യാമറകളും നശിപ്പിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

vachakam
vachakam
vachakam

ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പിതാവിന്റെ വലംകൈയ്യായിട്ടായിരുന്നു ലിബിയയില്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി അറിയപ്പെട്ടിരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam