കോട്ടയം: കോട്ടയത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല്.ഇന്നലെ രാത്രിയോടെ മെഡിക്കൽ കോളേജിന് സമീപത്താണ് സംഭവം നടന്നത്.
ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ ആംബുലൻസ് ഡ്രൈവർമാർ ഇടപെടുകയും, തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ബൈക്ക് യാത്രക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
