പയ്യോളിയിൽ ടർഫ് നിർമ്മാണ ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം

FEBRUARY 3, 2026, 5:20 AM

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ ആണ് മരിച്ചത്. 

ഉച്ചയ്ക്ക് 12 മണിയോടെ പയ്യോളി പേരാമ്പ്ര റോഡിലെ ടർഫ് നിർമ്മാണ സ്ഥലത്തായിരുന്നു അപകടം. ഏകദേശം നാല് മീറ്റർ ഉയരമുള്ള ഇരുമ്പ് ഫ്രെയിമിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ശ്യാമിൽ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam