പിഎസ്എല്‍വി പരാജയത്തില്‍ അന്വേഷണം; മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തി

FEBRUARY 3, 2026, 9:56 AM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നതായി റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ട് ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. 

പിഎസ്എല്‍വിയുടെ തുടര്‍ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണ് സൂചന. തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെ അടക്കം കണ്ട് വിവര ശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് ഡോവല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയായിരുന്നു.

ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12 ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ച പിഎസ്എല്‍വി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം മേയിലെ പിഎസ്എല്‍വി-സി 61 വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam