കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രധാന നീക്കവുമായി സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ. പ്രദീപ്കുമാർ വീണ്ടും മത്സരത്തിന്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പ്രദീപ് കുമാറിനെ പരിഗണിക്കാനാണ് ആലോചന. നിലവിലെ എംഎൽഎ തോട്ടത്തിൽ രവീന്ദ്രനും പരിഗണനാ പട്ടികയിലുണ്ട്. അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്തിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത്.
അതേസമയം എലത്തൂർ മണ്ഡലം എൻസിപിയിൽ നിന്ന് ഏറ്റെടുക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. പകരം കൊയിലാണ്ടി മണ്ഡലം എൻസിപിക്ക് നൽകുമെന്നാണ് സൂചന.
എ.കെ. ശശീന്ദ്രൻ എലത്തൂരിൽ മത്സരിക്കുന്നതിന് എതിരെ എൻസിപിയിൽ നിന്ന് തന്നെ ഭിന്നസ്വരങ്ങൾ ഉയർന്നതോടെയാണ് ഇടതുമുന്നണിയുടെ തീരുമാനം. എന്നാൽ സീറ്റ് വിട്ട് നൽകാനാവില്ലെന്ന നിലപാടിലാണ് എൻസിപി നേതൃത്വം. എലത്തൂർ ഏറ്റെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
