കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് പ്രതിക്കെതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ റദ്ദാക്കിയത്.
സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്‌തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.
പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായി. ഹര്‍ജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നല്‍കി. കേസ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹിതരായി ഇരുവരും സന്തോഷത്തോടെ ജീവിതം നയിക്കുന്നത് കോടതി പരിഗണിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുന്‍ ഉത്തരവുകളും സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
