മുൻ ബേസ്‌ബോൾ താരം പാട്രിക് മാലോംസ് സീനിയർ വീണ്ടും അറസ്റ്റിൽ

FEBRUARY 4, 2026, 3:32 AM

പ്രമുഖ എൻ.എഫ്.എൽ താരം പാട്രിക് മാലോംസിന്റെ പിതാവും മുൻ ബേസ്‌ബോൾ താരവുമായ പാട്രിക് മാലോംസ് സീനിയർ ടെക്‌സാസിൽ വീണ്ടും അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ച കേസിൽ ലഭിച്ച ശിക്ഷാ കാലാവധിയിലെ നിയമങ്ങൾ ലംഘിച്ചതിനാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ജയിലിലടച്ചത്. 2024ലെ മദ്യപിച്ച് വാഹനമോടിച്ച കേസിൽ അഞ്ച് വർഷത്തെ പ്രൊബേഷനിലായിരുന്നു (ശിക്ഷാ ഇളവ് കാലാവധി) അദ്ദേഹം. ഈ സമയത്ത് മദ്യം ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനാണ് നടപടി.

അദ്ദേഹത്തിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം നിരീക്ഷിക്കാൻ ഘടിപ്പിച്ചിരുന്ന എലക്ട്രോണിക് ഉപകരണത്തിൽ ജനുവരി ഒന്നിന് ഉയർന്ന അളവിൽ മദ്യം കണ്ടെത്തിയിരുന്നു.

മൂന്നാം തവണയും മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം, പ്രൊബേഷൻ നിയമങ്ങൾ ലംഘിച്ചതോടെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അവസ്ഥയിലാണ്.

vachakam
vachakam
vachakam

ഇതിനുമുമ്പ് മൂന്ന് തവണ ഇദ്ദേഹം മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. അമേരിക്കൻ സ്‌പോർട്‌സ് ലോകത്തെ പ്രശസ്തനായ ക്വാർട്ടർ ബാക്ക് പാട്രിക് മാലോംസിന്റെ പിതാവായ ഇദ്ദേഹം 11 വർഷം മേജർ ലീഗ് ബേസ്‌ബോളിൽ പിച്ചറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam