മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി 

JUNE 9, 2026, 1:35 AM

കൽപറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം. 

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള ഉത്തരവ് നടപ്പായില്ലെന്നും ഇതിനായി തയാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ അപാകതകളുണ്ടെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.  തുടർന്നാണു ജില്ലാ ഭരണകൂടത്തിന്റ ഇടപെടൽ.

ഫെയ്സ് ഒന്ന്, ഫെയ്സ് 2എ, ഫെയ്സ് 2ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തിൽ മരിച്ചവരുടെയും വായ്പകളാണ് അദാലത്തിൽ പരിഗണിക്കുക. 11 വരെയാണു അദാലത്ത്. 

vachakam
vachakam
vachakam

 വായ്പ എഴുതി തള്ളുന്നതിന്റെ ഭാ​ഗമായി  ആദ്യപടിയായി, ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കലക്ടറേറ്റിൽ അദാലത്ത് തുടങ്ങി. ഇന്നലെ ഫെയ്സ്‌വൺ പട്ടികയിലെ 80 കുടുംബങ്ങൾ അദാലത്തിൽ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. 

 ഇതിൽ പുതുതായി ചേർക്കേണ്ടതായ രേഖകൾ/ വായ്പകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam