ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

AUGUST 31, 2026, 11:52 PM

നീണ്ട 15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. 2011-ൽ കമ്പനിയുടെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. 

ഇനി മുതൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന പദവിയിലാകും ടിം കുക്ക് പ്രവർത്തിക്കുക. ആപ്പിളിന്റെ ഹാർഡ്‌വെയർ എൻജിനീയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടേനസ് ( പുതിയ സി.ഇ.ഒ ആയി ചുമതലയേൽക്കും.

"ആപ്പിൾ കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും എന്റെ സ്നേഹം. സി.ഇ.ഒ എന്ന നിലയിൽ ഇതെന്റെ അവസാന ദിവസമാണ്. നാളെ സ്ഥാനപ്പേര് മാറിയേക്കാം, പക്ഷേ ആപ്പിളിനോടുള്ള സ്നേഹത്തിന് മാറ്റമുണ്ടാകില്ല. പുതിയ അധ്യായത്തിൽ ഞാൻ ഏറെ ആകാംക്ഷയിലാണ്," എന്ന് വിടവാങ്ങൽ കുറിപ്പിൽ ടിം കുക്ക് വ്യക്തമാക്കി.

vachakam
vachakam
vachakam

2011-ൽ കുക്ക് ചുമതലയേൽക്കുമ്പോൾ 350 ബില്യൺ ഡോളറായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 4.6 ട്രില്യൺ ഡോളറിലധികമായി ഉയർന്നു. ലോകത്തിലാദ്യമായി 1 ട്രില്യൺ ഡോളർ മൂല്യം കൈവരിച്ച കമ്പനിയായി ആപ്പിൾ മാറിയത് അദ്ദേഹത്തിന്റെ കാലത്താണ്.

2001 മുതൽ ആപ്പിളിൽ പ്രവർത്തിക്കുന്ന ജോൺ ടേനസ് ഐപാഡ്, മാക്, എയർപോഡ്സ്, ഐഫോൺ എന്നിവയുടെ ഹാർഡ്‌വെയർ രൂപകൽപ്പനയിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ എൻജിനീയറാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam