'സ്വർണം വാങ്ങുന്നതും, വിദേശയാത്രകളും ഒഴിവാക്കൂ'; സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി മോദി

AUGUST 31, 2026, 11:41 PM

ഡൽഹി: വിനോദത്തിനായുള്ള വിദേശയാത്രകൾ, വിദേശ രാജ്യങ്ങളിലെ വിവാഹങ്ങൾ, അനാവശ്യമായ സ്വർണ്ണക്കടത്ത് എന്നിവ ഒഴിവാക്കണമെന്ന്  ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ ബിഷ്‌കെക്കിൽ (Bishkek) എത്തിയപ്പോഴാണ് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ഈ സന്ദേശം പങ്കുവെച്ചത്.

രാജ്യം കൈവരിച്ച 7.8 ശതമാനം ജി.ഡി.പി (GDP) വളർച്ചയിൽ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, 'സ്വദേശി' ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആത്മനിർഭൻ  (സ്വയം പര്യാപ്തത) പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

"വിനോദത്തിനായുള്ള വിദേശ യാത്രകളും വിദേശത്തെ വിവാഹ ആഘോഷങ്ങളും നാം ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ സ്വർണം വാങ്ങുന്നതിൽ നിന്നും പിന്മാറണം," അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്വദേശി പ്രസ്ഥാനത്തിനും സ്വാശ്രയത്വത്തിനും കൂടുതൽ ഊന്നൽ നൽകുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഒരു വികസിത്  ഭാരത്  യുവതലമുറയ്ക്ക് സമ്മാനിക്കാൻ സാധിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam