തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്.
നെയ്യാറ്റിൻകര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.
ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തിൽ അടക്കം കൊലപാതകത്തിന്റെ സാധ്യതകൾ ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് അന്തിമ റിപ്പോർട്ട് നെയ്യാറ്റിൻകര കോടതിയിൽ നൽകി കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.
2025 ജനുവരി ഒൻപതിനായിരുന്നു സംഭവം നടന്നത്. അച്ഛൻ സമാധിയായെന്ന് കാണിച്ച് മക്കൾ വീടിന് സമീപം പോസ്റ്റർ പതിപ്പിക്കുകയായിരുന്നു. 'ഓം കാവുവിളാകം ശ്രീ കൈലാസ നാഥ മഹാദേവ ക്ഷേത്രം ആചാര്യ ഗുരു ബ്രഹ്മ ശ്രീ ഗോപൻ സ്വാമി സമാധിയായി' എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ഇത് പ്രദേശവാസികളിൽ സംശയത്തിനിടയാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
