മുംബൈ : ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിർമ്മാതാക്കൾക്കെതിരെ നടപടി ശക്തമാക്കി ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (FDA). വ്യാജ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുകയും, കാലാവധി കഴിഞ്ഞവ പുതിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയും ചെയ്ത നവി മുംബൈയിലെയും നോയിഡയിലെയും 10 കമ്പനികൾക്കെതിരെ എഫ്.ഡി.എ നടപടിയെടുത്തു.
ലെയ്‌സ് (Lay's), കുർകുറെ, മാഗി, നോർ, ഹെൽമാൻസ്, തംസ് അപ്പ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പേരിലാണ് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നത്.താനെ, നവി മുംബൈ പോലീസ് സേനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് 24 നും 29 നും ഇടയിലാണ് എഫ്.ഡി.എ റെയ്ഡ് നടത്തിയത്.
കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലെ നിർമ്മാണ തീയതിയും എക്സ്പിയർ ഡേറ്റും മാറ്റിയെഴുതുക, ന്യൂട്രീഷൻ വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ മാറ്റിയൊട്ടിക്കുക തുടങ്ങിയ തട്ടിപ്പുകളാണ് കമ്പനികൾ നടത്തിയിരുന്നത്.
ലെയ്‌സ്, കുർകുറെ, ബിംഗോ മാഡ് ആംഗിൾസ്, മാഗി ന്യൂഡിൽസ്, നോർ മഷ്റൂം സൂപ്പ്, റെഡി-ടു-ഈറ്റ് വിഭവങ്ങൾ, തംസ് അപ്പ്, ലിംക തുടങ്ങിയവയുടെ വ്യാജ ശേഖരങ്ങളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. മുംബൈയിലെ ഏഴ് കയറ്റുമതി സ്ഥാപനങ്ങളിലും ഡൽഹി/നോയിഡയിലെ മൂന്ന് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
