വയനാട്: കടം പറഞ്ഞ് എടുത്തുവച്ച ടിക്കറ്റിൽ ഭാഗ്യദേവത കനിഞ്ഞു. ബുധനാഴ്ച നറുക്കെടുപ്പ് നടന്ന കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണ് സ്വകാര്യ ബസ് ജീവനക്കാരനെ തേടി വന്നത്.
കൽപറ്റ - ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും കരണി സ്വദേശിയുമായ നെല്ലുവായ് ജയേഷ് കുമാറാണ് ആ ഭാഗ്യവാൻ.
ബുധൻ രാവിലെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് എടുത്തു വയ്ക്കാൻ പറഞ്ഞ 5 ലോട്ടറി ടിക്കറ്റുകളിൽ ഒന്നായ DA 807900 ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്.
വൈകിട്ട് 3ന് ശേഷം ലോട്ടറിക്കടയിൽ നിന്ന് നിങ്ങൾക്കു വേണ്ടി എടുത്തു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ടിക്കറ്റിനെക്കുറിച്ച് ഓർമ വന്നത്.
പിന്നീട് ലോട്ടറി ഏജൻസി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് തന്നെയാണ് അടിച്ചതെന്ന് മനസ്സിലായത്. എന്തായാലും അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിലുള്ള ഞെട്ടലിലും സന്തോഷത്തിലുമാണ് ജയേഷ് കുമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്