ഡിപ്പോയിലെ കുഴിയിൽ വീണു; പ്രിയദർശിനി സർവീസ് വനിതാ കണ്ടക്ടർക്ക് പരുക്ക്

JUNE 15, 2026, 10:29 PM

വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിലെ  കുഴിയിൽ തെന്നിവീണ് വനിതാ കണ്ടക്ടറുടെ കാലൊടിഞ്ഞു. ഡിപ്പോയിലെ കന്നി 'പ്രിയദർശിനി' സൗജന്യ സർവീസിലെ കണ്ടക്ടറായ വെങ്ങാനൂർ സ്വദേശിനി എസ്. സിന്ധുവിന് (49) ആണ് ഡ്യൂട്ടിക്കിടെ പരിക്കേറ്റത്.

ഇന്നലെ ആദ്യ ട്രിപ്പ് കഴിഞ്ഞ് ഡിപ്പോ ഓഫീസിലേക്ക് പോകാനായി ബസിൽ നിന്നിറങ്ങുമ്പോൾ ഗ്രൗണ്ടിലെ വലിയ കുഴികളിലൊന്നിൽ കാൽ അകപ്പെട്ടു തെന്നിവീഴുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു.

ഇടതുകാലിന്റെ കണങ്കാലിന് താഴെയാണ് ഒടിവുള്ളത്. ആശുപത്രിയിൽ ചികിത്സ തേടിയ സിന്ധുവിന് ഒന്നര മാസത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയതായി ആരംഭിച്ച പ്രിയദർശിനി സൗജന്യ സർവീസിന്റെ ആദ്യ ദിനത്തിൽ തന്നെ കണ്ടക്ടർക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

വർഷങ്ങളായി തുടരുന്ന വിഴിഞ്ഞം ഡിപ്പോയുടെ അവഗണനയിലേക്കാണ് ഈ അപകടം വിരൽ ചൂണ്ടുന്നത്. ഡിപ്പോയുടെ പ്രവേശന കവാടം മുതൽ ഗ്രൗണ്ട് മുഴുവൻ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളിലൂടെ ബസ് കയറിയിറങ്ങുമ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.

രണ്ടു വർഷത്തിലേറെയായി ഡിപ്പോ ഇതേ അവസ്ഥയിൽ തുടർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പരിഹാര നടപടിയും ഉണ്ടാകുന്നില്ലെന്ന് യാത്രക്കാരും ജീവനക്കാരും കുറ്റപ്പെടുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam