പാലക്കാട് നഗരസഭയില്‍ വന്ദേമാതരം വിവാദം: കോണ്‍ഗ്രസ്-ബിജെപി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി; പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല

SEPTEMBER 11, 2026, 7:17 AM

പാലക്കാട്: നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും. വന്ദേമാതരത്തിന്റെ ആദ്യ നാലു വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ഭരണസമിതി തള്ളിയതാണ് നഗരസഭയെ സംഘര്‍ഷ ഭരിതമാക്കിയത്.

യോഗങ്ങളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കാന്‍ ബിജെപി ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടക്കത്തിലെ നാല് വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിപിന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നോട്ടീസ് പരിഗണിക്കുകയോ ചര്‍ച്ചയ്ക്ക് എടുക്കുകയോ ചെയ്യാന്‍ ഭരണസമിതി തയ്യാറായില്ല.

ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam