മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്

JANUARY 2, 2026, 7:18 PM

 തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികൾ.

vachakam
vachakam
vachakam

കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam