കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് പൊലീസ് കേസെടുത്തത്.
യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ യുവതി അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹ വാഗ്ദാനം നൽകി ഗോകുൽ യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി.
ഇതോടെ മാനസികമായി തകർന്ന യുവതി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
