പാലക്കാട് : കേരള ചിക്കൻ റെഡി ടു കുക്ക് ചിക്കൻ വിഭവങ്ങൾ വിപണിയിൽ എത്തിക്കാൻ കുടുംബശ്രീ. ചിക്കൻ നഗട്സ്, ഹോട്ട് ഡോഗ്, ചിക്കൻ പോപ്പ്, ബർഗർ പാറ്റി എന്നിവയാണ് മിതമായ നിരക്കിൽ ഉപഭോക്താക്കളിൽ എത്തിക്കുക.
ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് ലക്ഷ്യം.
സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളായ വനിതകൾ നടത്തുന്ന 507 ഫാമുകളിൽ നിന്നുള്ള ഇറച്ചിക്കോഴികളെ മീറ്റ് പ്രാഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ച് സംസ്കരിച്ചാണ് ഉത്പന്നങ്ങളാക്കുക.
കൂടാതെ ചിക്കൻ ഡ്രംസ്റ്റിക്സ്, ബോൺലസ് ബ്രെസ്റ്റ് , ഫുൾ ചിക്കൻ, ഫ്രോസൺ ചിക്കൻ, ചിക്കൻ കറിക്കട്ട്, ചിക്കൻ ബിരിയാണി കട്ട് എന്നിവയും വിപണിയിലിറക്കുന്നുണ്ട്.
എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
