തിരുവനന്തപുരം നഗരത്തിലെ ബിജെപി വളർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു: ശശി തരൂർ എംപി

JANUARY 2, 2026, 9:28 AM

തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു.

അന്ന് തന്നെ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെനും തരൂർ വ്യക്തമാക്കി. ബിജെപി ജയിക്കാൻ കാരണം കോൺഗ്രസിനുള്ളിലെ പോരായ്‌മകൾ തന്നെയാണെന്നാണ് ശശി തരൂരിൻ്റെ ഏറ്റുപറച്ചിൽ. 

തിരുവനന്തപുരത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നാണ് ശശി തരൂരിൻ്റെ പ്രസ്താവന. നഗരത്തിലെ ബിജെപി വളർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു.

vachakam
vachakam
vachakam

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോൺഗ്രസ്സിനുള്ളിലെ തർക്കങ്ങളും ബിജെപിക്ക് അനുകൂലമായി.

താൻ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും ശശി തരൂർ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam