പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ.സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്.
13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതി കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്കായിരുന്നു സിഐ ജാമ്യം നിന്നത്.
സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി ശങ്കരൻകുട്ടി. അതേസമയം, വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞതായാണ് വിവരം. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
