വീട്ടുമുറ്റത്ത് കളിക്കവേ ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവരാൻ ശ്രമം; യുവാവ് പിടിയിൽ

JANUARY 2, 2026, 12:27 AM

കല്‍പ്പറ്റ: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശിയായ യുവാവിനെ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട്  ഹുന്‍സൂര്‍ ഹനഗോഡ് സ്വദേശിയായ മണികണ്ഠ (20) ആണ് അറസ്റ്റിലായത്.

ഡിസംബര്‍ 30നാണ് സംഭവം നടന്നത്. വൈകീട്ടോടെ കാരാട്ടുക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മല്‍ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.പ്രതി ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മല്‍ അഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ മണികണ്ഠയെ അടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കണ്ടെത്തുകയും നാട്ടുകാർ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.അതേസമയം, പ്രതി കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടിക്ക് നിസാര പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam