മേപ്പാടി: ആത്മീയചികിത്സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗംചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.കട്ടിപ്പാറ, ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് അറസ്റ്റിലായത്.മേപ്പാടി ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ ജില്ലയിലെ ആലക്കോടുനിന്നാണ് ഇയാളെ പിടികൂടിയത്.
ഒക്ടോബർ എട്ടിന് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റേയിൽ എത്തിച്ചു ബലാത്സംഗം ചെയ്തെന്നാണ് പരാതി.സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശംവെക്കൽ, സാമ്പത്തികത്തട്ടിപ്പ് കേസുകളിലും ആയുധനിയമം, സ്‌ഫോടകവസ്തുനിയമം പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
