ന്യൂജേഴ്‌സി: ഇന്ത്യൻ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി (ഐ.കെ.സി.സി) ഗ്രേറ്റർ ന്യൂയോർക്കിന്റെ നേതൃത്വത്തിൽ ന്യൂജേഴ്‌സിയിൽ നിർമ്മിച്ച ക്രിസ്തുമസ് കരോൾ മത്സര വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി, വ്യാപകമായ പ്രശംസകൾ നേടുന്നു.
ഐ.കെ.സി.സി ട്രഷറർ റെൻജി മണലേൽ, വുമൺസ് ഫോറം പ്രസിഡന്റ് റെഞ്ചു പെരുമ്പിളത്ത് എന്നിവരുടെ നേതൃത്വത്തിലും, ഏരിയ കോ-ഓർഡനേറ്റർമാരായ സിബി മണക്കപ്പറമ്പിൽ, ടിന്റു പട്ടാരുകുഴിയിൽ എന്നിവരുടെ ഏകോപനത്തിലുമാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.
ഈ ക്രിസ്തുമസ് കരോൾ വീഡയോ ജോർജ്കുട്ടി കനാട്ട് സംവിധാനം ചെയ്തു. ടോസിൻ പെരുമ്പിളത്താണ് വീഡയോ ഗ്രാഫിയും എഡിറ്റിംഗും നിർവഹിച്ചത്. നൃത്തസംവിധാനം കുഞ്ഞുമോൾ വടക്കേടം നിർവഹിച്ചു.
ഗാനസംഘത്തെ അജിത് മലയീൽ, ഷാജി വാലോത്ത്, ജോമോൻ കലരിക്കൽ, സുജിത് മലയിൽ, തുഷാര മ്യാൽക്കരപ്പുറം എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ അവതരണവും മനോഹരമായ അലങ്കാരങ്ങളും റെഞ്ചു, ടോസിൻ പെരുമ്പിളത്തും നിർവഹിച്ചു.
സന്തോഷ് പുതുപറമ്പിൽ ക്രിസ്തുമസ് പാപ്പാ വേഷം നിർവഹിച്ചു, അതുല്യമായ കഴിവും പ്രകടനപരമായ പ്രഭാവമുള്ള ചലനങ്ങളും അവതരിപ്പിച്ചു.
ഈ വിജയകരമായ സംരംഭം ഗ്രേറ്റർ ന്യൂയോർക്ക് ഇന്ത്യൻ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ഐക്യവും കലാപരമായ കഴിവുകളും സാംസ്‌കാരിക സമ്പത്തും പ്രതിഫലിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
സംഗീതത്തിലൂടെയും കൂട്ടായ്മയിലൂടെയും ക്രിസ്തുമസിന്റെ യഥാർത്ഥ ആത്മാവ് സമൂഹത്തലേക്ക് പകരുന്നതിൽ ഈ വീഡയോ വലിയ പങ്കുവഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
