വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും 

JANUARY 1, 2026, 8:03 PM

തിരുവനന്തപുരം: മാധ്യമങ്ങളോട് തട്ടിക്കയറിയും സിപിഐയെ വിമർശിച്ചും വിവാദത്തിൽപ്പെട്ടിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും. 

ഈ വിഷയങ്ങളിലെല്ലാം വെള്ളാപ്പള്ളി നടേശൻ ഇന്ന് പ്രതികരിച്ചേക്കും. രാവിലെ 10 മണിക്ക് കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് വാർത്ത സമ്മേളനം.

 സിപിഐക്കെതിരായ ചതിയൻ ചന്തു പരാമർശത്തിൽ ബിനോയ്‌ വിശ്വം വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. സിപിഐ വഞ്ചന കാണിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയെ തള്ളുകയാണ് ചെയ്തത്. അതുപോലെ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയ വിവാദത്തിൽ ഇടതുമുന്നണിയിൽ ഭിന്നത തുടരുകയാണ്. സംഭവത്തെ വിമർശിച്ച ബിനോയ് വിശ്വത്തെ തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam