കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലമായ ചിത്രീകരിച്ചതിന് പിന്നാലെ കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. ചിത്രത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി.
ഇടം എന്ന പേരിൽ പ്രദർശനം നടക്കുന്ന ഗാർഡൻ കൺവെൻഷൻ സെന്ററിലെ പ്രദർശനമാണ് നിർത്തിവെച്ചത്. ടോം വട്ടക്കുഴിയുടെ ദുവാംഗിയുടെ ദുർമൃത്യു' എന്ന പെയിന്റിങ്ങിനെതിരെയാണ് വിമർശനമുയർന്നത്.
അന്ത്യ അത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അപമാനിക്കുകയാണെന്ന് സിറോ മലബാർസഭ കുറ്റപ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിച്ച ഗാലറിക്കു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധവും നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
