തീയേറ്ററിയിൽ ശ്രദ്ധനേടിയില്ല, പക്ഷെ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരുമായി അരിസ്റ്റോ സുരേഷ് നായകനായ 'മിസ്റ്റർ ബംഗാളി'

JANUARY 1, 2026, 11:30 PM

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ്, ജോബി വയലുങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'Mr. ബംഗാളി  ദി റിയൽ ഹീറോ' എന്ന സിനിമ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരുമായി പ്രേക്ഷക ശ്രദ്ധ നേടുന്നു. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ രചനയും സംവിധാനവും ചെയ്ത മിസ്റ്റർ ബംഗാളി തിയേറ്റർ റിലീസിന് ശേഷം ഇപ്പോൾ യൂട്യൂബിൽ ട്രെഡിങ് ആണ്.

അന്ന് സിനിമ തിയേറ്ററിൽ അധികം ശ്രദ്ധ നേടിയില്ല, പക്ഷേ ഇപ്പോൾ ഞെട്ടിക്കുന്ന വിജയമാണ് ചിത്രത്തിന് കിട്ടുന്നതെന്ന് നിർമ്മാതാവ് പറയുന്നു. വെറും 8 ദിവസം കൊണ്ടാണ് 20 ലക്ഷം കാഴ്ചക്കാരെ നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്.

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കൽ, കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവർക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

vachakam
vachakam
vachakam

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ് ടി വർഗീസ്, റെജിൻ കെ ആർ, മ്യൂസിക്: ജസീർ, അസി0 സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam