തൃശൂർ: തൃശൂർ വരടിയത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയയാണ് മരിച്ചത്.
പിറന്നാൾ ആഘോഷിക്കാൻ വരടിയത്ത് അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.
ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് കുഞ്ഞ് മരിച്ചത്. വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 7ന് ആണ് അപകടം.
നവീകരണ ജോലിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ കയറിയാണ് ഓട്ടോ മറിഞ്ഞത്.
വരടിയം– മുണ്ടൂർ റോഡിൽ മാസങ്ങളായി നടക്കുന്ന ജോലിയുടെ ഭാഗമായി റോഡിൻറെ ഒരു വശത്ത് ഓവുചാലിനോടു ചേർന്ന് കുറെ ദൂരം മണ്ണ് കൂനയായി കൂട്ടിയിട്ടിട്ടുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ മൺകൂനയിൽ പിൻചക്രം കയറി ഓട്ടോറിക്ഷ മറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
