കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി. മലബാറിലേയും മലപ്പുറത്തേയും മുസ്ലീം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി അധിക്ഷേപിച്ചു. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് പ്രസ്താവന ഇറക്കുന്ന സാമുദായിക നേതാക്കള്‍ കേരളീയ സമൂഹത്തില്‍ വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്നതാണ് പ്രസ്താവന എന്നും വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം.
ഇതിനിടെ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ സമസ്ത നേതാവ് രംഗത്തെത്തി. സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണം പെട്ടെന്ന് അവസാനിപ്പിക്കാമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പ്രചാരണത്തെ നിശിതമായി വിമര്‍ശിച്ച ഒരു പിണറായി വിജയന്‍ ഉണ്ടായിരുന്നു.അതേ പിണറായി വിജയന്‍ ഇന്ന് വെള്ളാപ്പള്ളിയെ ഔദ്യോഗിക കാറില്‍ ആനയിക്കുന്നു. ഈ വിഷനാവിനെ മുഖ്യമന്ത്രി തോളിലേറ്റുന്നതെന്തിനെന്നും സത്താര്‍ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
