മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ മൈലാടിയിൽ ചെരിപ്പുകമ്പനിയിൽ വൻ തീപിടിത്തം.ചെരിപ്പുകമ്പനിയുടെ ഗോഡൗണിൽനിന്ന് അല്പസമയം മുൻപാണ് തീ ആളിപ്പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും നാട്ടുകാർ ചേർന്ന് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
അതേസമയം, ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. സമീപത്തെ വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള നീക്കം തുടരുകയാണ്.വിവിധ യൂണിറ്റുകളിൽനിന്ന് ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. അപകട കാരണം ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
