വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ 18കാരി വെട്ടിക്കൊന്നു 

JANUARY 2, 2026, 7:17 PM

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ 18കാരി വെട്ടിക്കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക്  ബബേരു ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് അയല്‍വാസി അതിക്രമിച്ച് വീട്ടില്‍ കയറി പീഡനശ്രമം നടത്തിയത്. ഉച്ചകഴിഞ്ഞ് 3.30നാണ് സുഖ്‌റാം പ്രജാപതി (50) പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ വീടിനകത്തേയ്ക്ക് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടുകയായിരുന്നു.

പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് പെണ്‍കുട്ടി സ്വയം രക്ഷയ്ക്ക് വേണ്ടി അയല്‍വാസിയെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് പെണ്‍കുട്ടി സുഖ്‌റാമിനെ ആക്രമിച്ചത്. അടിയേറ്റ് നിലത്തുവീണപ്പോള്‍ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം ആയുധവുമായി പെണ്‍കുട്ടി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ചയാളുടെ ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ കൊലപാത കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam