തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കടത്തിയ സ്വർണവും പൂജ്യവസ്തുക്കളും എവിടെ? തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പാഴ്സൽ വഴി ഇവ വിദേശത്തേക്കു കടത്തിയിരിക്കാമെന്ന സാധ്യതയാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾമുന്നോട്ട് വെയ്ക്കുന്നത്.
കോൺസുലേറ്റിലെ മുൻജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ഏജൻസികൾ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിലെ അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കുന്നുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ എൻഫോഴ്സ്മെന്റ്, പ്രിവന്റീവ് വിഭാഗങ്ങളുമാണു പ്രാഥമിക വിവരശേഖരണം നടത്തുന്നത്.
ശബരിമലയടക്കമുള്ള ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളിൽനിന്ന് മോഷണം പോകുന്ന വസ്തുക്കൾ വിദേശത്തേക്കു കടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്തുവന്നതോടെയാണ് നയതന്ത്ര ചാനലിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.
സെക്രട്ടേറിയറ്റിലെ അർഹതയില്ലാത്ത പല ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായും അവർ കോൺസുലേറ്റിൽ യഥേഷ്ടം കയറിയിറങ്ങി പാഴ്സലുകൾ അയച്ചതായും നയതന്ത്രസ്വർണക്കടത്തിലെ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
