വി ടി ബൽറാം-സി വി ബാലചന്ദ്രൻ തർക്കത്തിൽ കെപിസിസി ഇടപെടും

JULY 13, 2025, 11:29 PM

തിരുവനന്തപുരം: വി ടി ബൽറാം-സി വി ബാലചന്ദ്രൻ തർക്കത്തിൽ  നേതൃത്വത്തിന് അതൃപ്തി.  പ്രശ്‌നപരിഹാരത്തിനായി കെപിസിസി ഇടപെടും. 

കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലീബ്, കെപിസിസി സെക്രട്ടറി ബാബു രാജ് എന്നിവര്‍ ഇന്ന് പാലക്കാടെത്തും.

കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമും നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രനും തമ്മിലുള്ള തര്‍ക്കം അനാവശ്യമാണെന്നും തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍. ഇരുനേതാക്കളും പക്വത കാണിക്കണമെന്ന് നേതൃത്വം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളിലേക്ക് പാര്‍ട്ടി ഇറങ്ങവെ താഴെത്തട്ടില്‍ ഉരുത്തിരിയുന്ന ഇത്തരം തര്‍ക്കങ്ങള്‍ അനാവശ്യവും പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

വി ടി ബല്‍റാം നൂലില്‍ക്കെട്ടി ഇറങ്ങി എംഎല്‍എ ആയ ആളാണെന്ന സി വി ബാലചന്ദ്രന്റെ വിമര്‍ശനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലായിരുന്നു വി ടി ബല്‍റാമിനെതിരായ കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷവിമര്‍ശനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam