കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി 

MARCH 5, 2026, 5:40 AM

തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളേജ് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസ് നോളജ് സിറ്റി കാമ്പസിലാണ് പ്രവർത്തിക്കുന്നത്.

എയ്ഡഡ് പദവി ലഭിച്ചതോടെ അധ്യാപകരുടെയും ജീവനക്കാരുടേയും ശമ്പള ബാധ്യതയും സർക്കാറിന് നേരിട്ട് വഹിക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ സംസ്ഥാന സർക്കാർ സുന്നി വിഭാഗത്തെയും മുന്നോട്ട് കൊണ്ടുവയ്ക്കാനുള്ള നീക്കമെന്ന് ആണ് ചിലര്‍ വിലയിരുത്തുന്നത്.

അതിനോടൊപ്പം, 436 ഗ്രാമപഞ്ചായത്തുകളിൽ ഹെല്‍ത്ത് ഇൻസ്പെക്ടർ ഗ്രേഡ് II താൽക്കാലിക തസ്തികകൾ സൃഷ്ടിക്കാനായും മന്ത്രിസഭ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴി നിയമനം നടത്താനുള്ള അനുമതിയും ഗ്രാമപഞ്ചായത്തുകൾക്ക് ലഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam