നഗരസഭയുടെ അവകാശവാദം ചോദ്യം ചെയ്ത് ചിത്രങ്ങൾ; ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യം നീക്കിയില്ലെന്ന് വിമർശനം 

MARCH 5, 2026, 3:53 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ പൂർണമായി നീക്കിയില്ലെന്ന ആരോപണവുമായി നാട്ടുകാർ. പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ, പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ക്ഷേത്രപരിസരത്തടക്കം പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്നതായി ആണ് പരാതി ഉയരുന്നത്.

പൊങ്കാലയ്ക്ക് ശേഷം രാവിലെ എട്ടരയോടെ നഗരം പൂർണമായും ശുചിയായി എന്നായിരുന്നു മേയറുടെ വാദം. ഒറ്റരാത്രികൊണ്ട് 811 ടൺ മാലിന്യം നീക്കം ചെയ്തതായി നഗരസഭ അറിയിച്ചിരുന്നു.

ശുചീകരണ പ്രവർത്തനത്തിൽ 3500 തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് വിശദീകരണം. കോർപറേഷൻ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ എന്നിവർ രംഗത്തെത്തി. 138 പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിച്ചു. 210 ടിപ്പർ ലോറികളും നാല് മണ്ണുമാന്തികളും ശുചീകരണത്തിനായി വിന്യസിച്ചുവെന്നും നഗരസഭ വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ ദൃശ്യങ്ങൾ നഗരസഭയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam