നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതിൽ ബിഹാറിൽ പ്രതിഷേധം

MARCH 4, 2026, 11:47 PM

പറ്റ്ന:  മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതിൽ ബിഹാറിൽ ജെഡിയു പ്രവർത്തകരുടെ പ്രതിഷേധം.

നിതീഷ് കുമാർ ഇല്ലെങ്കിൽ ഞങ്ങൾ എന്തിനാണ് ഇവിടെ തുടരുന്നത്.  നിതീഷ് കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പ്രവർത്തകർ പറയുന്നു. 

"ഞങ്ങൾ പറ്റ്നയില്‍ നിന്നുള്ളവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നു എന്ന വാർത്ത കേട്ട ശേഷമാണ് ഞങ്ങൾ ഇവിടെയെത്തിയത്.

vachakam
vachakam
vachakam

നിതീഷല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല. നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയയ്ക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയാകാനാണ് പൊതുജനങ്ങൾ അദ്ദേഹത്തിന് ജനവിധി നൽകിയിരിക്കുന്നത്.

രാജ്യസഭയിലേക്ക് ആരെയെങ്കിലും അയയ്ക്കണമെങ്കിൽ അത് നിഷാന്ത് കുമാറിനെയായിരിക്കണം. നിതീഷ് മുഖ്യമന്ത്രിയായി തുടരണം- നിതീഷിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. 

 രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തെ ദില്ലിയിലേക്ക് അയക്കുന്നത്.  നിതീഷിനെ ഡൽഹിയിലേക്ക് അയയ്ക്കാൻ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. അത് ഒരു സാഹചര്യത്തിലും തങ്ങൾ വെച്ചുപൊറുപ്പിക്കില്ല- മറ്റൊരു പ്രവര്‍ത്തകന്‍ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam