ടോയ് കണ്ണടയെച്ചൊല്ലി തർക്കം: മണ്ണന്തലയിൽ ലോ കോളേജ് വിദ്യാർത്ഥിക്ക്  ക്രൂര മർദ്ദനം

MARCH 4, 2026, 11:10 PM

തിരുവനന്തപുരം: മണ്ണന്തല സ്നേഹ ജംഗ്ഷന് സമീപം ലോ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ അക്രമിസംഘത്തിന്റെ ക്രൂരമായ മർദ്ദനം.

ബൈക്കിൽ പോവുകയായിരുന്ന വിദ്യാർത്ഥികൾ വെച്ചിരുന്ന ടോയ് കണ്ണട ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ എൽ.എൽ.ബി വിദ്യാർത്ഥി പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ലോ കോളേജ് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം നടന്നത്. യാത്രയ്ക്കിടെ ഇവർ തമാശയ്ക്കായി വാങ്ങിയ ടോയ് കണ്ണട വെച്ചിരുന്നു. സ്നേഹ ജംഗ്ഷന് സമീപം വെച്ച് ഇവരെ തടഞ്ഞുനിർത്തിയ നാലംഗ സംഘം ഈ കണ്ണട ആവശ്യപ്പെടുകയും തുടർന്ന് വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

vachakam
vachakam
vachakam

തർക്കം മുറുകിയതോടെ അക്രമിസംഘം വിദ്യാർത്ഥികളെ ബൈക്കിൽ നിന്നും റോഡിലേക്ക് തള്ളിയിട്ടു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും വിദ്യാർത്ഥിയുടെ തന്നെ ഹെൽമെറ്റ് പിടിച്ചുവാങ്ങി തലയ്ക്ക് ആഞ്ഞടിക്കുകയും ചെയ്തു.  "നിന്നെ കൊന്നുകളയുമെടാ..." എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മർദ്ദനം തടയാൻ ശ്രമിച്ച സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ മണ്ണന്തല പോലീസ്  FIR No. 0291/2026  പ്രകാരം നാലുപേർക്കെതിരെ കേസെടുത്തു. നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മണ്ണന്തല എസ്.ഐ മുഹമ്മദ് യാസീൻ ടി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam