കൊച്ചി: ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നാലെ മരിച്ചതായി റിപ്പോർട്ട്. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാ (33)യാണ് മരിച്ചത്.
എല്‍ജിന് ഞണ്ട് അലര്‍ജിയാണെന്ന് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഭക്ഷണത്തില്‍ നിന്ന് ഞണ്ട് പൂര്‍ണമായും ഒഴിവാക്കിയിരുന്നതാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ഞണ്ട് കഴിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി ഞണ്ട് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉടന്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
