വഴക്കിനിടെ മരത്തടികൊണ്ട് മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

MARCH 5, 2026, 12:07 AM

പാലക്കാട്: കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്.

കഴിഞ്ഞമാസം 23 ന് പുലർച്ചയാണ് അക്രമം നടന്നത്.ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയും വഴക്കിനിടെ പ്രകോപിതനായ മനോജ് കയ്യിൽ കിട്ടിയ മരത്തടി കൊണ്ട് പിതാവിനെ മർദ്ദിക്കുകയുമായിരുന്നു.മർദ്ദനത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. 

അതേസമയം, സംഭവം ശേഷം മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡിൽ ആണ് ഇയാളുള്ളത്. മകനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam